26 April Friday

കർഷക തൊഴിലാളികൾക്ക്‌ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
കോഴിക്കോട്‌ 
 കോവിഡ്‌ 19 ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ   ക്ഷേമനിധി അംഗങ്ങളായ  കർഷക തൊഴിലാളികൾക്ക്‌ ക്ഷേമനിധി ബോർഡ് ധനസഹായം നൽകും.  60 വയസ്സ് പൂർത്തിയാകാത്തവരും  12 മാസത്തിൽ കൂടുതൽ അംശദായ കുടിശ്ശിക വരുത്താത്തവരുമായ  സജീവ അംഗങ്ങൾക്കാണ് സഹായം.  കോവിഡ്‌ ബാധിതർക്ക് 7500 രൂപയും നിരീക്ഷണത്തിലുള്ളവർക്ക് 1000 രൂപയും  അനുവദിക്കും. 
മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്‌ ബുക്ക് പകർപ്പ്,   ക്ഷേമനിധി അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, ആരോഗ്യപ്രവർത്തകന്റെ മൊബൈൽ ഫോൺ നമ്പർ, അംഗത്തിന്റെ മൊബൈൽ നമ്പർ എന്നീ രേഖകൾ സഹിതം agri.worker.kkd@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ  9447931812 എന്ന വാട്‌സാപ്പ് നമ്പറിലോ സമർപ്പിക്കാം.  ഫോൺ: 0495 2384006.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top