26 April Friday

ചെറുവണ്ണൂർ ന്യൂ ഇന്ത്യ സിറാമിക്സ് ഫാക്ടറി തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ന്യൂ ഇന്ത്യ സിറാമിക്സ് കമ്പനി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക് 
ചെറുവണ്ണൂർ ന്യൂ ഇന്ത്യ സിറാമിക്സ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ ബിസി റോഡ് മധുര ബസാറിൽ പുതിയ ഫാക്ടറി  കെട്ടിടം തുറന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ പി സി രാജൻ അധ്യക്ഷനായി. പഴയകാല തൊഴിലാളികളെ സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ്  ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് ടി സുബ്രഹ്മണ്യൻ ഉപഹാരം നൽകി. ടി രാധാഗോപി, എൻ രത്നാകരൻ, വിജയൻ മേനോക്കി, ബഷീർ കുണ്ടായിത്തോട്, എം ഗോപാലകൃഷ്ണൻ, എ പി മുഹമ്മദ് ബഷീർ, കെ ആർ എസ് മുഹമ്മദ് കുട്ടി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ  ആനന്ദകുമാർ, സഹകരണ സീനിയർ ഇൻസ്പെക്ടർ കെ സുബൈദ, പി പ്രേമരാജൻ, പി രാജൻ,പി ജോളി സെബാസ്റ്റ്യൻ   എന്നിവർ സംസാരിച്ചു. കമ്പനി സെക്രട്ടറി പി റീജ റിപ്പോർട്ട് അവതരിപ്പിച്ചു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top