26 April Friday

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകും: - മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

നടുവട്ടം ഗവ. യുപി സ്കൂളിൽ നവീകരിച്ച മോഡൽ പ്രീ പ്രൈമറി മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്‌ഘാടനംചെയ്യുന്നു

 

കോഴിക്കോട്‌
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. നടുവട്ടം ഗവ. യു പി സ്കൂളിൽ നവീകരിച്ച മോഡൽ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രീ പ്രൈമറി വിദ്യാഭ്യാസം ശിശു കേന്ദ്രീകൃതമാകേണ്ടതുണ്ട്. പാഠപുസ്തകത്തിനപ്പുറം അറിവ് കുട്ടികൾക്ക് പകരാനാകണം. ഭാവിയിൽ നാടിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വൈവിധ്യമാർന്ന നിലയിൽ അറിവിന്റെ ലോകത്തേക്ക് കടക്കുന്നതോടൊപ്പം കുട്ടികൾക്ക് മാനസിക ഉല്ലാസം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷ കേരള അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിലെ മോഡൽ പ്രീ പ്രൈമറി നവീകരിച്ചത്. നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി അധ്യക്ഷയായി. എസ്എസ്‌കെ  ഡിപിഒ പ്രമോദ് പദ്ധതി വിശദീകരിച്ചു.  കൗൺസിലർമാരായ കെ സുരേശൻ, എം ഗിരിജ, വാടിയിൽ നവാസ്,  വി പ്രവീൺകുമാർ, പി രാജേഷ്, പി പി ഫസ്ലിയ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ എം മനോജ് കുമാർ സ്വാഗതവും കെ പി റഫീഖ് നന്ദിയും പറഞ്ഞു.--- കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് 
പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകും: - മന്ത്രി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top