09 May Thursday

ടാങ്കർ ലോറിയിൽ ലോറിയിടിച്ച് 
മൂന്നുപേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
പയ്യോളി 
ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ബുധൻ രാവിലെ എട്ടോടെ പെരുമാൾപുരത്തായിരുന്നു അപകടം.
കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറിക്ക് പുറകിൽ അതേ ദിശയിൽ സഞ്ചരിക്കുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. പുറകിലെ ലോറിയിലുണ്ടായിരുന്ന തൃശൂർ സ്വദേശി സനൽ (30), കോഴിക്കോട് സ്വദേശികളായ അസ്‌കർ (28), ജാബിർ (28) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ നേരം പരിശ്രമിച്ച്‌ പുറത്തെടുത്ത മൂവരെയും ഉടൻതന്നെ ആശുപത്രികളിലേക്ക് മാറ്റി. 
പയ്യോളി സിഐ കെ സി സുഭാഷ് ബാബു, എസ്ഐ എസ് കെ സജീഷ്, കെ ടി രാജേഷ്, വടകര, കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top