26 April Friday

ഐഎഎംഇ 
കലോത്സവം ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
ബാലുശേരി
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ (ഐഎഎംഇ) ജില്ലാ കലോത്സവത്തിന് ബുധൻ തുടക്കമാകും. ബാലുശേരി മർകസ് പബ്ലിക് സ്കൂളിൽ രാവിലെ ഒമ്പതിന്‌ എഴുത്തുകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. 15 വേദികളിലാണ്‌ മത്സരങ്ങൾ. ആറ് കാറ്റഗറികളിലായി രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും. വ്യാഴം വൈകിട്ട് അഞ്ചിന് സമാപന സമ്മേളനത്തിൽ ഐഎഎംഇ എക്സിക്യൂട്ടീവ് ഡയറക്ടർ വി പി എം ഇസ്ഹാക്ക് ട്രോഫി സമ്മാനിക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ ചെയർമാൻ പി സി അബ്ദുറഹ്മാൻ, ജനറൽ കൺവീനർ എം അബ്ദുൽ മജീദ് ഇർഫാനി, സ്വാഗതസംഘം ചെയർമാൻ കെ എച്ച് കോയഹാജി, പ്രോഗ്രാം കൺവീനർ എ സുലൈമാൻ, ബാലുശേരി മർകസ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇ കെ സഅദുള്ള സഖാഫി എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top