26 April Friday
പ്രവൃത്തി ഉദ്ഘാടനം 30ന്

ഓഷ്യനസ് ചാലിയം ബീച്ച് ടൂറിസം 
പദ്ധതി ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

ഫറോക്ക്  

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കടലുണ്ടി ചാലിയം പുലിമുട്ട് തീരവും സമീപ പ്രദേശത്തെയും കൂട്ടിയിണക്കി നടപ്പിലാക്കുന്ന "ഓഷ്യനസ് ചാലിയം സമഗ്ര ബീച്ച് ടൂറിസം’ പദ്ധതിയുടെ ഒന്നാം ഘട്ടം നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നു. 2024ൽ പൂർത്തിയാക്കും.  ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം 30ന്  വൈകിട്ട് അഞ്ചിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.രണ്ടാം ഘട്ടവും വൈകാതെ തുടങ്ങും. ആകെ  9.5 കോടി രൂപയുടേതാണ്‌ പദ്ധതി.
ബേപ്പൂർ പുലിമുട്ടിന് സമാനമായാണ് മറുകരയിൽ  ചാലിയം പുലിമുട്ടും സഞ്ചാരികളെ ആകർഷിക്കും വിധം വികസിപ്പിക്കുന്നത്. പുലിമുട്ടിലേക്ക് മനോഹരമായ കൂറ്റൻ പ്രവേശന കവാടം, വിളക്കു കാലുകൾ, ഇരിപ്പിടങ്ങൾ എന്നിവയാണ്  പ്രാരംഭ ഘട്ടത്തിൽ സജ്ജമാക്കുന്നത്. ഇതോടൊപ്പം  പുലിമുട്ടിലെ സവാരിയ്ക്കും  ഇരിപ്പിട സൗകര്യങ്ങൾക്കും അനുയോജ്യമായ നിലയിൽ പ്രതലവും നവീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top