26 April Friday

ഖാദി തൊഴിലാളി സമരം അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ഖാദി തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ ചെറൂട്ടി റോഡിലെ ഖാദി പ്രോജക്ട്‌ ഓഫീസിന്‌ മുന്നിൽ 
 തിങ്കളാഴ്‌ച നടത്തിയ സത്യഗ്രഹം

കോഴിക്കോട്‌
ഖാദി സ്ഥാപനങ്ങളുടെ മുന്നിൽ സംസ്ഥാന ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം താൽക്കാലികമായി അവസാനിപ്പിച്ചു. തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം. തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക ഒരാഴ്ചയ്‌ക്കകം നൽകാമെന്നും മിനിമം കൂലി അതതു മാസം വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള തൊഴിലാളികളുടെ പ്രശ്നങ്ങൾ വ്യവസായമന്ത്രി പി രാജീവുമായി ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പുനൽകി. 
ഭേദഗതി ചെയ്ത് വർധിപ്പിച്ച കോസ്റ്റ് ചാർട്ട് കൂലി ഏപ്രിൽമുതൽ നൽകുന്നതുകൂടി പരി​ഗണിച്ചാണ് സമരം മാറ്റിവയ്ക്കുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു. മന്ത്രിതല ചർച്ചയിൽ ലേബർ കമീഷണർ യു വാസുകി, ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, ഖാദിബോർഡ് സെക്രട്ടറി കെ രതീഷ്, ഫെഡറേഷൻ ജനറൽ സെക്രട്ടറി സി കൃഷ്ണൻ, പ്രസിഡന്റ് സോണി കോമത്ത്, ധനഞ്ജയൻ, സത്യഭാമ, എസ് പുഷ്പലത, ജോസഫ് പെരുമ്പള്ളി, എൻ ഗംഗാധരൻ, പി വത്സരാജ്, ഗോപാല പൊതുവാൾ തുടങ്ങിയവർ പങ്കെടുത്തു..   കോഴിക്കോട് പ്രോജക്ട്‌ ഓഫീസിന്‌ മുന്നിൽ തിങ്കളാഴ്‌ച നടന്ന സമരം  സംസ്ഥാന സെക്രട്ടറി  പി പ്രകാശൻ ഉദ്‌ഘാടനംചെയ്തു.  സംസ്ഥാന സെക്രട്ടറി പി കെ രാജൻ,   ജില്ലാ ജനറൽ സെക്രട്ടറി ടി കെ ലോഹിതാക്ഷൻ, കെ ഷിബിൻ, കെ ശോഭ, ആർ രഘു, എൻ പത്മിനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top