02 May Thursday

നാടെങ്ങും 
ഭരണഘടന കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
കോഴിക്കോട്‌
റിപ്പബ്ലിക് ദിനത്തിൽ എസ്എഫ്ഐ നേതൃത്വത്തിൽ ജില്ലയിലെങ്ങും  ഭരണഘടന സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. ‘ഭരണഘടന അപകടത്തിലാണ് മതനിരപേക്ഷ ഇന്ത്യക്കായി കൈകോർക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു കൂട്ടായ്‌മ.  ഭരണഘടനയുടെ ആമുഖം വായിക്കുകയും വിതരണം ചെയ്യുകയുംചെയ്തു. 
പേരാമ്പ്രയിൽ  ജില്ലാ പ്രസിഡന്റ്‌ ആർ സിദ്ധാർഥ് പേരാമ്പ്ര, പയ്യോളി സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത്,  ചേളന്നൂർ 7/6 ജില്ലാ ജോ. സെക്രട്ടറിമാരായ ബി സി അനുജിത്ത്, പേരാമ്പ്ര കെ വി അനുരാഗ്, എളേറ്റിൽ വട്ടോളി  ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സാദിഖ്,  കുറ്റ്യാടി ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എസ് ഫിദൽ  എന്നിവരും  പങ്കെടുത്തു.
കോഴിക്കോട് 
‘ഭരണഘടന മുറിവേൽപ്പിക്കപ്പെടുമ്പോൾ, ജനാധിപത്യ ഇന്ത്യയ്ക്ക് കവചമാകാം’ എന്ന മുദ്രാവാക്യമുയർത്തി  ബാലസംഘം  ഭരണഘടന സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് യൂണിറ്റ് കേന്ദ്രങ്ങളിൽ അഞ്ചുപേർ പങ്കെടുത്തു. മറ്റ് കൂട്ടുകാർ വീടുകളിൽ   പങ്കാളികളായി. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് ഭരണഘടന സംരക്ഷണ പ്രതിജ്ഞ പുതുക്കി. കേരളത്തിൽനിന്നുള്ള ശ്രീനാരായണ ഗുരുവിന്റെ ഫ്ലോട്ട് റിപ്പബ്ലിക് പരേഡിൽനിന്ന്‌ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഗുരുവിന്റെ ചിത്രങ്ങളുയർത്തിയും ക്യാമ്പയിനിൽ അണിനിരന്നു. 
ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് നിർവഹിച്ചു.  ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജിഷ്ണു ഭരണഘടനാ ആമുഖം വായിച്ചു.  ജില്ലാ സെക്രട്ടറി എം എം അഖിൽ നാസിം  പങ്കെടുത്തു.
ജില്ലയിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ അഞ്ജു ശ്രീധർ, എ വി അനുഭവ്, കെ കെ ലതിക, മീര ദർശക്, വി സുന്ദരൻ, പി ശ്രീദേവ്, കെ കെ അഭിനവ്, കെ ടി സപന്യ, സി അപർണ, വി എം പ്രജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top