02 May Thursday

ജീവിത സായാഹ്നത്തിലും ചോരാതെ ഫുട്‌ബോൾ ആവേശം

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

 ഫറോക്ക് 

ലോകമൊന്നാകെ ലോകകപ്പ് ആവേശത്തിൽ ലയിക്കുമ്പോൾ,  ആഘോഷങ്ങളൊന്നുമില്ലാതെ വീട്ടകങ്ങളുടെയും അഭയകേന്ദ്രത്തിലേയും
നാലുചുവരുകൾക്കുള്ളിൽ കഴിയുന്ന ഭിന്നശേഷിക്കാർക്കും വൃദ്ധസദനത്തിലെ അന്തേവാസികൾക്കുമായി ഉത്സവമൊരുക്കി ഒരുകൂട്ടം വിദ്യാർഥികൾ.
ഫാറൂഖ് കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം വിദ്യാർഥികളാണ് 
ക്യാമ്പസിൽ വേറിട്ട ആഘോഷ വിരുന്നൊരുക്കിയത്.  
ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ജർമനി,  ഇംഗ്ലണ്ട്, പോർച്ചുഗൽ തുടങ്ങിയ വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞാണ്‌ അതിഥികളായി ഫാറൂഖ് കോളേജ് എംഎസ്എസ് കനിവ് കേന്ദ്രത്തിലെ ഭിന്നശേഷിക്കാരായ 37 കുട്ടികളും പരുത്തിപ്പാറ സ്നേഹതീരം വൃദ്ധസദനത്തിലെ 30 വയോധികരും എത്തിയത്‌.  റോസാ പൂക്കളും വർണ  ബലൂണുകളും നൽകിയാണ്‌ വിദ്യാർഥികൾ ഇവരെ എതിരേറ്റത്. 
ക്യാമ്പസിൽ വിവിധ കലാപരിപാടികളും സംവാദവും ലോകകപ്പുമായി ബന്ധപ്പെട്ട മത്സരങ്ങളും അരങ്ങേറി. 
 പ്രിൻസിപ്പൽ ഡോ. കെ എം നസീർ   ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഇർഷാദ് ഹസ്സൻ അധ്യക്ഷനായി. ഫസീൽ അസ്ഹർ,  മേരി,  സിദ്ദീഖ് കോടമ്പുഴ  എന്നിവർ സംസാരിച്ചു. സി അംജദ് ബിൻ അലി സ്വാഗതവും കെ ടി അൽത്താഫ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top