27 April Saturday

കർഷകതൊഴിലാളികളുടെ ജനകീയ പ്രമേയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

ജനകീയ പ്രമേയാവതരണം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്യുന്നു

 വെസ്റ്റ്ഹിൽ

കർഷകസമരത്തിന്റെ വിജയത്തിൽ,   കെഎസ്‌കെടിയു ജനകീയ പ്രമേയ അവതരണം നടത്തി. വെസ്റ്റ്ഹിൽ ബസാറിൽ നോർത്ത് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ വി ബാബുരാജ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി പി മനോജ് പ്രമേയം അവതരിപ്പിച്ചു. കനകരാജ് സംസാരിച്ചു.
എടക്കര
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്‌കെടിയു എടക്കര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രമേയാവതരണം തലക്കൂളത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ എം കമല അധ്യക്ഷയായി. ഇ കെ രാമചന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. എൻ രാധാകൃഷ്ണൻ, എം ഗംഗാധരൻ, കെ വി ഗിരീഷ്, സുപ്രഭ എന്നിവർ സംസാരിച്ചു.
കോഴിക്കോട്‌ 
കെഎസ്‌കെടിയു ജനകീയ പ്രമേയ അവതരണം വെസ്റ്റ്ഹിൽ ബസാറിൽ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്‌ഘാടനംചെയ്തു. കെ വി ബാബുരാജ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി കനകരാജ്, വി പി മനോജ് എന്നിവർ സംസാരിച്ചു. കർഷക സമരത്തിലെ രക്തസാക്ഷികൾക്ക്‌ പുഷ്പാർച്ചന നടത്തി.
എരഞ്ഞിക്കൽ
കെഎസ്‌കെടിയു എരഞ്ഞിക്കൽ, എരഞ്ഞിക്കൽ വെസ്റ്റ് മേഖലാ കമ്മിറ്റികൾ ചേർന്ന്  സംഘടിപ്പിച്ച ജനകീയ പ്രമേയാവതരണം കർഷകസംഘം കോഴിക്കോട് നോർത്ത് ഏരിയാ വൈസ് പ്രസിഡന്റ്‌ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ ടി രതീഷ് അധ്യക്ഷനായി. പി ടി ഹേമന്തൻ പ്രമേയം അവതരിപ്പിച്ചു. കെ പ്രവീൺകുമാർ, അബൂബക്കർ സിദ്ദിഖ്, കെ ശ്രീധരൻ, കെ മനോജ് എന്നിവർ സംസാരിച്ചു. പി മുരളീധരൻ ഐക്യദാർഢ്യ കവിത അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top