26 April Friday

അന്വേഷണ റിപ്പോർട്ട്‌ 
ഇന്ന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
കോഴിക്കോട്‌
കോർപറേഷൻ ഓഫീസിലെ  ഉദ്യോഗസ്ഥരുടെ  പാസ് വേഡ് ദുരുപയോഗം ചെയ്ത് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ  തദ്ദേശ സ്വയംഭരണ  വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്‌ തിങ്കളാഴ്‌ച കൈമാറും. 
പാസ്‌വേഡ്‌ ഉപയോഗിക്കൽ, ലോഗിൻ ചെയ്യൽ, അപേക്ഷകൾ കൈകാര്യം ചെയ്യൽ എന്നിവയിൽ ചില ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ചയുണ്ടായതായി കണ്ടെത്തിയതായാണ്‌ സൂചന. ഇവർക്കെതിരെ വകുപ്പ്‌ തല നടപടി ഉണ്ടാകും. അന്വേഷണത്തിൽ,  സസ്‌പെൻഷനിലായ നാല്‌ ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും അടക്കം  20 പേരുടെ മൊഴിയെടുത്തിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top