27 April Saturday

ബേപ്പൂരിൽ ബഷീർ ഫെസ്റ്റ്‌ 
സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
 
ഫറോക്ക്  
 വൈക്കം മുഹമ്മദ് ബഷീറിന്റെ  ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച്  ബേപ്പൂരിൽ "ബഷീർ ഫെസ്റ്റ്’ സംഘടിപ്പിക്കും. 
  " നമ്മൾ ബേപ്പൂർ’  ആണ് മലയാള സാഹിത്യ ശാഖയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബഷീറിന്റെ  28-ാം ചരമവാർഷികത്തോടനുബന്ധിച്ച്‌  ജൂലൈ അഞ്ചിന്‌  വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്നത്.   സംഘാടക സമിതി രൂപീകരണ യോഗം 31 ന് വൈകിട്ട് അഞ്ചിന് മാത്തോട്ടം വനശ്രീ ഹാളിൽ ചേരും. യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, കലാ -സാംസ്കാരിക, സാമൂഹ്യ–- രാഷ്ട്രീയ–- സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും .
 വിവിധ സെഷനുകളിലായി  വിപുലമായ പരിപാടികളോടെ "ബഷീർ ഫെസ്റ്റ്’ -ദേശീയതലത്തിൽ  ശ്രദ്ധനേടുന്ന   ജനകീയ സാഹിത്യ ഉത്സവമാകുമെന്നും   ബഷീറിന്റെ പേരിൽ   സ്മാരകവും സാഹിത്യ സാംസ്കാരിക കേന്ദ്രവും നിർമിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ  ഫെസ്റ്റിന് പ്രാധാന്യമേറുമെന്നും മന്ത്രി   റിയാസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top