27 April Saturday

വേളത്ത്‌ സിപിഐ എം പ്രവർത്തകന് കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കുറ്റ്യാടി 
വേളം പൂമുഖത്ത് സിപിഐ എം പ്രവർത്തകന് കുത്തേറ്റു.  നിർമാണ തൊഴിലാളിയായ കുറ്റ്യാടി നിട്ടൂർ സ്വദേശിയായ വെള്ളോലിപ്പിൽ മനോജ(43)നാണ്‌  കുത്തേറ്റത്‌. മുസ്ലിം ലീഗ്‌ പ്രവർത്തകനായ  തട്ടാൻകണ്ടി സിറാജാണ്‌ കുത്തിയത്. മനോജനെ സാരമായ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 
   വെള്ളിയാഴ്ച രാത്രി 8.15ന് പൂമുഖത്തെ കടയ്‌ക്ക് മുന്നിൽ  ബൈക്ക് നിർത്തി മനോജൻ ചായ കുടിക്കുമ്പോൾ സിറാജ് കാറുകൊണ്ട് തട്ടി താഴെയിട്ടു.  മനോജനും കടയ്ക്കു മുന്നിലുള്ളവരും സിറാജിനെ ചോദ്യം ചെയ്തപ്പോൾ കടയിൽ നിന്ന് എടുത്ത സോഡക്കുപ്പി പൊട്ടിച്ച്  തലയ്ക്കു കുത്തി.  സാരമായി പരിക്കേറ്റ മനോജനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വേളത്തും  വയനാട്ടിലും  പൊലീസിനെ ആക്രമിച്ച കേസുകളിൽ ഉൾപ്പെടെ വയനാട്‌, കോഴിക്കോട്‌ ജില്ലകളിലെ  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top