27 April Saturday

പാലേരിയിൽ വിവിധ പാർടികളിൽനിന്ന് രാജിവച്ച 78 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

പാലേരിയിൽ വിവിധ പാർടികളിൽനിന്ന് രാജിവച്ചവർ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനനൊപ്പം

പേരാമ്പ്ര 

പാലേരിയിൽ വിവിധ പാർടികളിൽനിന്ന് 78 കുടുംബങ്ങൾ രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ പാർടികളിലെ നേതാക്കളും വനിതകളുൾപ്പെടെയുള്ളവരാണ് രാജിവച്ച് നേരിന്റെ പക്ഷംചേർന്നത്.   
 
പാലേരിയിൽ ചേർന്ന സിപിഐ എം പൊതുയോഗത്തിൽ രാജിവച്ച് വന്നവരെ ജില്ലാ സെക്രട്ടറി പി മോഹനൻ ഹാരമണിയിച്ച് സ്വീകരിച്ചു. ബിജെപി ഭരണത്തിൽ രാജ്യം വിനാശകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും മതേതര കക്ഷിയെന്നവകാശപ്പെടുന്ന കോൺഗ്രസ് വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എമ്മുമായി യോജിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. വർഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊപ്പം കോവിഡ് മഹാമാരിയിലടക്കം ജനങ്ങളെ ചേർത്തുനിർത്തിയ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും രാജ്യത്തിനാകെ പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
കെ വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ കുഞ്ഞമ്മത്, കെ പി അനിൽകുമാർ, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി എന്നിവർ സംസാരിച്ചു. പി എസ് പ്രവീൺ പുതുതായി പാർടിയിലേക്ക് വന്നവരെ പരിചയ
പ്പെടുത്തി. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പി പി ജിമേഷ്, പി കെ സുധീഷ്, വി കെ ബൈജു, കെ വി റിജേഷ്, പി പി അനൂപ്, ഇ പി ബിനു, പി ഷാജി, വി പി സന്തോഷ് എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. എം വിശ്വൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top