02 May Thursday

കെജിഒഎ ജില്ലാ കലോത്സവം: - സിറ്റി ഏരിയ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കെജിഒഎ ജില്ലാ കലാമേള ഫോക്‌ലോറിസ്റ്റ്‌ ഗിരീഷ് ആമ്പ്ര ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലാമേള  ഫോക്‌ലോറിസ്റ്റ്‌ ഗിരീഷ് ആമ്പ്ര ഉദ്‌ഘാടനംചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് പി രാജീവൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ സംസാരിച്ചു. പി കെ മുരളീധരൻ സ്വാഗതവും പി വി മിനി നന്ദിയും പറഞ്ഞു.
വെസ്റ്റ് ഹിൽ പോളിടെക്നിക്കിൽ നടന്ന ജില്ലാ കലോത്സവത്തിൽ 71 പോയിന്റോടെ സിറ്റി ഏരിയ ജേതാക്കളായി. 53 പോയിന്റോടെ വെസ്റ്റ്ഹിൽ ഏരിയ രണ്ടാം സ്ഥാനവും സിവിൽ സ്റ്റേഷൻ ഏരിയ മൂന്നാം സ്ഥാനവും നേടി.   
സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി സുധാകരൻ ഉദ്ഘാടനം ചെയ്തു. പി രാജീവൻ അധ്യക്ഷനായി. ഡോ എസ് ഷാജി, പി കെ മുരളിധരൻ  എസ് സുലൈമാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  പി ശശികുമാർ, എം വാസുദേവൻ, സി കെ ശ്രീത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top