26 April Friday

ഹൃദയ ശസ്‌ത്രക്രിയയിൽ നേട്ടവുമായി
വടകര സഹ. ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കോഴിക്കോട്‌ 
ഹൃദയ ശസ്ത്രക്രിയാ രംഗത്ത് അപൂർവ നേട്ടവുമായി വടകര സഹകരണ ആശുപത്രി. കാസർകോട് സ്വദേശിയായ അറുപതുകാരന്റെ ഹൃദയത്തിലുള്ള മുഴ നീക്കം ചെയ്തതോടൊപ്പം ബ്ലോക്ക് സംഭവിച്ച മൂന്ന് രക്തക്കുഴലുകളിൽ ബൈപാസ് ശസ്ത്രക്രിയയും ഒരുമിച്ച്‌ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ഏകദേശം ചെറുനാരങ്ങാ വലിപ്പമുള്ള മുഴയാണ്‌ കാർഡിയോ തൊറാസിക്‌ സർജറി വിഭാഗം മേധാവി ഡോ. ശ്യാം കെ അശോക്‌, കാർഡിയാക്‌ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വിഘ്‌നേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ  അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കിയത്‌. ശ്വാസ തടസം ബാധിച്ചതിനെ തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മുഴ കണ്ടെത്തിയതും ചികിത്സ‌ക്കായി വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുന്നതും. പതിനായിരത്തിൽ മൂന്നോ നാലോ പേർക്ക്‌ മാത്രമേ ഇത്തരത്തിൽ ഹൃദയത്തിൽ മുഴകൾ വരാറുള്ളൂ. ഹൃദയത്തിലെ നാല്‌ അറകളിൽ ഒന്നിലേക്ക്‌ രക്തം പമ്പ്‌ ചെയ്യുന്നത്‌ പൂർണമായും തടസ്സമാകുന്ന വിധത്തിൽ മുഴ വളർന്നിരുന്നു. ബ്ലോക്ക്‌ കണ്ടെത്തുകയും ചെയ്‌തതോടെ ശസ്‌ത്രക്രിയ സങ്കീർണമായതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രി പ്രസിഡന്റ്‌ ആർ ഗോപാലൻ, വൈസ്‌ പ്രസിഡന്റ്‌ കെ ശ്രീധരൻ, സെക്രട്ടറി പി കെ നിയാസ്‌, ഡോ. ശ്യാം കെ അശോക്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top