19 March Tuesday

സിപിഐ എം പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

സിപിഐ എം കക്കോടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ 
ഉദ്ഘാടനം ചെയ്യുന്നു

കക്കോടി
കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ സിപിഐ എം കക്കോടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി കക്കോടി ബസാറിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ ഉദ്ഘാടനംചെയ്തു. പി ശോഭീന്ദ്രൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി എം ധർമരാജൻ സംസാരിച്ചു.
 ലോക്കൽ സെക്രട്ടറി എം രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ബിബിസിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
സിപിഐ എം ചേളന്നൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ  ധർണ 7/6 ബസാറിൽ ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. വി പ്രഭാകരൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം എൻ രമേശൻ, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു. പി പി അശ്വിൻ സ്വാഗതം പറഞ്ഞു.
നന്മണ്ട നോർത്ത് ലോക്കൽ ധർണ ഏരിയാ കമ്മിറ്റി അംഗം എൻ രാജേഷ് ഉദ്ഘാടനംചെയ്തു. കെ കെ വാസു നായർ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി കെ ഇ ചന്ദ്രൻ സംസാരിച്ചു. യു പി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. 
മടവൂർ ലോക്കൽ ധർണ ഏരിയാ കമ്മിറ്റി അംഗം ടി റസിയ ഉദ്ഘാടനംചെയ്തു. എ പി നസ്തർ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ഇ അനൂപ്,  ത്രിവിക്രമൻ എന്നിവർ സംസാരിച്ചു. പുറ്റാൾ മുഹമ്മദ് സ്വാഗതം പറഞ്ഞു.
കുന്നമംഗലം
സിപിഐ എം കൂളിമാട് ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി പി പ്രസാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ ഹമീദ്, ഷാഹുൽ ഹമീദ് എന്നിവർ സംസാ       രിച്ചു.
സിപിഐ എം കളരിക്കണ്ടി ലോക്കൽ കമ്മിറ്റി നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് ഉദ്ഘാടനംചെയ്തു. എ പി ദേവദാസൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ഇ വിനോദ്കുമാർ, ലോക്കൽ സെക്രട്ടറി ഷിജു, ഷിയോലാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top