27 April Saturday
തർക്കം പരിഹരിച്ചു

വെള്ളയിൽ ഗോഡൗണിലെ കയറ്റിറക്ക്‌ 
ഇന്ന്‌ പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
 
കോഴിക്കോട്‌ 
വെള്ളയിൽ സിഡബ്ല്യുസി ഗോഡൗണിലെ ഭക്ഷ്യധാന്യ കയറ്റിറക്ക് പ്രവൃത്തി  വ്യാഴാഴ്‌ച പുനരാരംഭിക്കും. ഒരാഴ്ചയായി തൊഴിൽ തർക്കം മുലം റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. 
എഡിഎം മുഹമ്മദ്‌ റഫീക്കിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ്‌ തീരുമാനം. 
ഡെപ്യുട്ടി ലേബർ കമീഷണറുടെ ഉത്തരവ് പ്രകാരം ഗോഡൗണിലെ എൻഎഫ്‌എസ്‌എ ഭക്ഷ്യധാന്യ കയറ്റിറക്ക് ജോലികൾ എൻഎഫ്‌എസ്‌എ തൊഴിലാളികൾ 2/3,  സിഡബ്ല്യുസി തൊഴിലാളികൾ 1/3 എന്ന അനുപാതത്തിൽ ജോലി ആരംഭിക്കും.
സിവിൽ സപ്ലൈസ്‌ റീജണൽ മാനേജർ എൻ രഘുനാഥ്, ജില്ലാ സിവിൽ സപ്ലൈസ്‌ ഓഫീസർ കെ രാജീവ്, ജില്ലാ ലേബർ ഓഫീസർ സി പി ബബിത,  ഡിസിപി പി ബിജുരാജ്, ട്രേഡ്‌ യൂണിയൻ നേതാക്കളായ ഇ എം സുരേന്ദ്രൻ (സിഐടിയു), അഡ്വ. എം രാജൻ(ഐഎൻടിയുസി), പി പി മോഹനൻ (എഐടിയുസി), കെ പി സക്കിർ (ഐഎൻടിയുസി) എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top