26 April Friday

ദേശീയ ഉപജീവന പദ്ധതിയിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കേരള സ്‌റ്റേറ്റ്‌ കുടുംബശ്രീ എംപ്ലോയീസ്‌ യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്‌ 
കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

കോഴിക്കോട്‌ 
കുടുംബശ്രീ മിഷന്‌ കീഴിൽ നഗരസഭകളിൽ വിവിധ തസ്‌തികകളിൽ പ്രവർത്തിക്കുന്ന ദേശീയ ഉപജീവന പദ്ധതി ജീവനക്കാർക്ക്‌ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ കുടുംബശ്രീ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ആസ്‌പിൻവാൾ കോർട്ട്‌യാഡിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌  ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ പി ജുബിൻ പതാക ഉയർത്തി. പി ആർ നിർമല രക്തസാക്ഷി പ്രമേയവും പി പി ലിപ്‌സൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഐ രജുല റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി പ്രേമ, ജില്ലാ ജനറൽസെക്രട്ടറി പി കെ മുകുന്ദൻ,  സി സി രതീഷ്‌ എന്നിവർ സംസാരിച്ചു. ലിബിൻ അജയഘോഷ്‌ സ്വാഗതവും പി എം ധീരജ്‌ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: വി എസ്‌ റിജേഷ്‌ (പ്രസിഡന്റ്‌),  ഷോബു നാരായണൻ, പി ജുബിൻ, പി ആർ അനൂപ, എസ്‌ ശാലിനി(വൈസ്‌ പ്രസിഡന്റ്‌), ഐ രജുല(ജനറൽ സെക്രട്ടറി), പി എം ധീരജ്‌, പി പി ലിപ്‌സൺ, ജി ജിജിൻ, എസ്‌ ഷോന(ജോയിന്റ്‌ സെക്രട്ടറി),  ആർ ബീന(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top