27 April Saturday
സ്റ്റേറ്റ് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക

എസ്ബിഐഇഎഫ് ജാഥ പര്യടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
കോഴിക്കോട്
അന്തസ്സായി തൊഴിൽ ചെയ്യാനനുവദിക്കുക, സ്റ്റേറ്റ് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക എന്നീ മുദ്രാവാക്യങ്ങളുമായി എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ -(ബെഫി) അവകാശ സംരക്ഷണ ജാഥകൾ  പര്യടനം നടത്തി. എസ്ബിഐഇഎഫ് പ്രസിഡന്റ്‌ അമൽ രവി നയിച്ച ജാഥയും ജനറൽ സെക്രട്ടറി സി ജയരാജ് നയിച്ച ജാഥയും വിവിധ ശാഖകളിലെ പര്യടനത്തിനുശേഷം എസ്‌ബിഐ കോഴിക്കോട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ സമാപിച്ചു.
 സമാപന യോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം മോഹനൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻമാർക്കുപുറമേ ബെഫി അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി സി രാജീവൻ സംസാരിച്ചു. വി ആർ ഗോപകുമാർ സ്വാഗതവും പി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.
കാസർകോട്ടുനിന്ന് ആരംഭിച്ച ജാഥകൾ ഡിസംബർ 16ന് തിരുവനന്തപുരത്ത് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top