26 April Friday

എൻ എ കരീമിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

എൻ എ കരീമിന്റെ മൂന്നാം ചരമ വാർഷികം ഇ എൻ പ്രേമനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു

മാവൂർ 

സിപിഐ എം മാവൂർ ലോക്കൽ കമ്മിറ്റി അംഗവും മാവൂർ പഞ്ചായത്തംഗവുമായിരുന്ന എൻ എ കരീമിന്റെ മൂന്നാംചരമ വാർഷികം മാവൂർ എ കെ ജി ഭവനിൽ ലോക്കൽ സെക്രട്ടറി ഇ എൻ പ്രേമനാഥൻ ഉദ്‌ഘാടനംചെയ്തു. 
ഫോട്ടോ അനാഛാദനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ എം ധർമജൻ നിർവഹിച്ചു. കെ പി ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സുധ കമ്പളത്ത്, എൻ ബാലചന്ദ്രൻ, കെ വിശാലാക്ഷി, മാവൂർ വിജയൻ, സി ബാലകൃഷ്ണൻ, എ പി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. പി രാമൻ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top