26 April Friday

റെയിൽവേ റിസർവേഷൻ രണ്ടുദിനംകൊണ്ട് അഞ്ചര ലക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
കോഴിക്കോട്‌
ട്രെയിന്‍ യാത്രയ്‌ക്കായി റിസർവേഷൻ ആരംഭിച്ചതോടെ റെയില്‍വേ സ്റ്റേഷനുകള്‍ പതിയെ സജീവമാകുന്നു. ബുക്കിങ്‌ കൗണ്ടറുകൾ തുറന്ന്‌ രണ്ടുദിവസംകൊണ്ട്‌ കോഴിക്കോട്‌ സ്‌റ്റേഷനിൽ മാത്രം വരുമാനം അഞ്ചര ലക്ഷം കടന്നു. ലോക്ക് ഡൗണിനു ‌മുമ്പ്‌ ഒറ്റ ദിവസം കൊണ്ട് ഇത്ര വരുമാനമുണ്ടാകാറുണ്ടായിരുന്നു. നിലവില്‍ രണ്ട്‌ കൗണ്ടറുകളിലായാണ് റിസർവേഷന്‍‌. ഒന്ന് പണം‌, കാർഡ്‌ ഉപയോഗിക്കുന്നവർക്കും മറ്റൊന്ന് ഇളവ്‌ നിരക്കിൽ റിസർവേഷന്‌ എത്തുന്നവർക്കുമാണ്‌. അർബുദരോഗികൾ ഉൾപ്പെടെയുള്ളവർക്കുള്ളവർക്കാണ്‌ ടിക്കറ്റ്‌ നിരക്കിൽ ഇളവ്‌ നൽകുന്നത്‌. റിസർവേഷൻ പുനരാരംഭിച്ച്‌ ആദ്യദിവസം രണ്ടര ലക്ഷത്തിന്റെയും ശനിയാഴ്‌ച മൂന്ന്‌ ലക്ഷം രൂപയുടെയും വിൽപ്പന നടന്നു. 
അതിഥി തൊഴിലാളികളാണ്‌ കൂടുതലും റിസർവേഷനായി എത്തുന്നത്‌. ശ്രമിക്‌ ട‌്രെയിനുകള്‍ക്കാണ് ഇവരുടെ ബുക്കിങ്‌. ഇതുവരെ എട്ട്‌ ശ്രമിക്‌ ‌‌‌ട്രെയിനുകള്‍ കോഴിക്കോട്‌ കടന്നുപോയി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top