26 April Friday

എസ്‌ബിഐഇഎഫ്‌ അവകാശ സംരക്ഷണ ജാഥ ഇന്ന് ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
കോഴിക്കോട്‌
സ്റ്റേറ്റ് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക, അന്തസ്സായി തൊഴിലെടുക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്‌ബിഐഇഎഫ്‌(ബെഫി)  കാസർകോട്‌ നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ ജാഥ ബുധൻ  ജില്ലയിലെത്തും. പ്രസിഡന്റ്‌ അമൽ രവി നയിക്കുന്ന ജാഥ രാവിലെ 9.30ന് മാഹിയിൽനിന്നും, ജനറൽ സെക്രട്ടറി സി ജയരാജ്‌ നയിക്കുന്ന ജാഥ എസ്‌ബിഐ കണ്ണൂർ റോഡിൽ നിന്നും പുറപ്പെട്ട് വിവിധ ശാഖകൾ സന്ദർശിച്ചശേഷം മാനാഞ്ചിറയിലെത്തും. എസ്‌ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുമ്പിൽ വൈകിട്ട് 5.15നാണ്‌ സമാപനം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top