26 April Friday
നഗരത്തിൽ മയക്കുമരുന്ന് വേട്ട

18 എൽഎസ്‌ഡി സ്റ്റാമ്പുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

രോഹിത് ആനന്ദ്

കോഴിക്കോട്‌ 
    ന്യൂജൻ മയക്കുമരുന്നായ 18 എൽഎസ്‌ഡി സ്റ്റാമ്പുമായി യുവാവ്‌  എക്‌സൈസ് പിടിയിൽ.  പുതിയറ ജയിൽറോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42)ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജ് -ബൈപാസ് റോഡിൽ പാച്ചക്കൽ എന്ന സ്ഥലത്തുവച്ചാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പിടിച്ചത്‌. 
      വർഷങ്ങളായി സിനിമ–-പരസ്യ നിർമാണമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ഇയാൾ  മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണ്. നഗരത്തിൽ മയക്കുമരുന്ന് വിതരണവും ഉപയോഗവും വർധിച്ചുവരുന്നതായി എക്‌സൈസ് ഇന്റലിജന്റ്‌സ്‌  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി ശരത്ബാബുവിന്റെ നേതൃത്വത്തിൽ മലപ്പുറം എക്‌സൈസ് ഐബി ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ് പി കെ, കോഴിക്കോട് ഐബി ഇൻസ്‌പെക്ടർ എ പ്രജിത്, എക്‌സൈസ് കമീഷണർ ഉത്തരമേഖല സ്‌ക്വാഡ് അംഗം അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി  ഷിജുമോൻ, പരപ്പനങ്ങാടി ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ കെ പ്രദീപ് കുമാർ,  സിവിൽ എക്‌സൈസ് ഓഫീസർ നിതിൻ ചോമാരി, കോഴിക്കോട് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗംഗാധരൻ, ദിലീപ്, ഡ്രൈവർ മനോജ് ഒ ടി എന്നിവർ സംഘത്തിലുണ്ടായി.
100 മില്ലി ഗ്രാം എൽഎസ്‌ഡി കൈവശം വയ്‌ക്കുന്നതുപോലും 20 വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതിന്റെ മൂന്നിരട്ടിയാണ് കണ്ടെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top