26 April Friday

താത്തൂർപൊയിൽ തെരഞ്ഞെടുപ്പ്‌ കാവിക്കൊടി കെട്ടി കോൺഗ്രസ്‌ ജയം

സ്വന്തം ലേഖകൻUpdated: Saturday Jan 23, 2021

 

കുന്നമംഗലം
മാവൂർ പഞ്ചായത്തിലെ താത്തൂർപൊയിലിൽ വാർഡ്‌ നിലനിർത്താൻ യുഡിഎഫിന്‌ തുണയായത്‌ ബിജെപി വോട്ടുകൾ. ബിജെപിയുടെ നൂറിലേറെ വോട്ടുകളാണ്‌ ഇക്കുറി കോൺഗ്രസിന്റെ പെട്ടിയിൽ വീണത്‌. 
ഒരുമാസം മുമ്പ്‌‌ നടന്ന  ജില്ല–-ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ ബിജെപിക്ക്‌ 140 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി കിട്ടിയത്‌ 31 വോട്ടുകളാണ്‌‌. യുഡിഎഫ്‌ സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌‌ മാറ്റിവച്ചത്‌.  
താത്തൂർ പൊയിലിൽ കോൺഗ്രസ് സ്ഥാനാർഥിയായ കെ സി വാസന്തി 21 വോട്ടിനാണ് വിജയിച്ചത്. ബിജെപിക്ക് സ്വീകാര്യയായ സ്ഥാനാർഥിയായതിനാലാണ് ഇവരെ മത്സരിപ്പിക്കാൻ യുഡിഎഫ്‌ തീരുമാനിച്ചത്‌. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവർക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ആദ്യ സ്ഥാനാർഥിയുടെ മരണശേഷമാണ്‌ ലീഗിന്റെ  അനുമതിയോടെ  ബിജെപിയുമായി കോൺഗ്രസ്‌ കച്ചവടമുറപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top