26 April Friday

കെപിസിസി ഭാരവാഹി പട്ടിക: 
എ ഗ്രൂപ്പിന്‌ പ്രഹരം

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കോഴിക്കോട്‌
കെപിസിസി ഭാരവാഹി പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിൽ എ ഗ്രൂപ്പിന്‌ കനത്ത തിരിച്ചടി.  ഗ്രൂപ്പ്‌ സമവാക്യങ്ങളെ പൊളിച്ച്‌  കെ സുധാകരനെയും  കെ സി വേണുഗോപാലിനെയും പിന്തുണയ്‌ക്കുന്നവരെ മാത്രമാണ്‌ ജില്ലയിൽനിന്ന്‌ ജനറൽ സെക്രട്ടറിമാരാക്കിയത്‌. പി എം നിയാസിനെയും  കെ ജയന്തിനെയും ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ജില്ലയിലെ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നുണ്ട്‌. വർക്കിങ് പ്രസിഡന്റായി ടി സിദ്ദിഖുണ്ടെങ്കിലും കൽപ്പറ്റ എംഎൽഎ ആയതിനാൽ ജില്ലയ്ക്ക്‌ ഗുണമുണ്ടാവില്ലെന്നാണ്‌  വിലയിരുത്തൽ. സെക്രട്ടറിയായിരിക്കുമ്പോൾ നാല്‌ വർഷം മുമ്പ്‌ സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ച കെ ജയന്തിനെ ഉയർന്ന പദവിയായ ജനറൽ സെക്രട്ടറിയാക്കുന്നതിൽ സാധാരണ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമുണ്ട്‌.
കെ സി  വേണുഗോപാലിന്റെ സ്വന്തക്കാരനാണ്‌ എന്നത്‌ മാത്രമാണ്‌ യോഗ്യതയായത്‌. നാട്ടുകാർക്കിടയിൽ അംഗീകാരമില്ലെന്ന്‌ ബേപ്പൂരിലെ കനത്ത പരാജയത്തിലൂടെ തെളിയിച്ച പി എം നിയാസും ജനറൽ സെക്രട്ടറിയാവുന്നത്‌ പാർടിക്ക്‌ ഗുണമാവില്ലെന്നാണ്‌ പ്രവർത്തകരുടെ വിലയിരുത്തൽ.  ചെന്നിത്തലയെ ഉപേക്ഷിച്ച്‌ കെ സുധാകരപക്ഷത്ത്‌ നിലയുറപ്പിച്ചതോടെയാണ്‌ നിയാസും പട്ടികയിലിടം ഉറപ്പിച്ചത്‌. ഡിഡിഡി പ്രസിഡന്റ്‌ സ്ഥാനം പോലും നഷ്‌ടമായ എ ഗ്രൂപ്പിന്‌ ഈ പട്ടികയിലും തിരിച്ചടിയാണുണ്ടായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top