26 April Friday

കർഷകസംഘം ജില്ലാ സമ്മേളനം: സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
വടകര 
കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകര ഏരിയാ കമ്മിറ്റി  ‘നവകേരള നിർമാണത്തിൽ കാർഷിക മേഖലയുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ്‌ ആർ ബാലറാം അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി സി ഭാസ്കരൻ, ജില്ലാ എക്സി. അംഗം ടി പി ദാമോദരൻ, ജില്ലാ കമ്മിറ്റി അംഗം പി പി രഞ്ജിനി, എം കെ പി മാവിലായി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം നാരായണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top