26 April Friday

അപകട ഭീഷണിയായി മരത്തടികൾ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കിഴിക്കോട്ട് കടവ് പള്ളിക്ക് സമീപം റോഡരികിൽകൂട്ടിയിട്ട മരത്തടികൾ

നടുവണ്ണൂർ 
നടുവണ്ണൂർ മന്ദങ്കാവ് റൂട്ടിലെ കിഴിക്കോട്ട് കടവ് പള്ളിക്ക് സമീപമുള്ള മില്ലിന് മുന്നിൽ റോഡിനോട്‌ ചേർന്ന്‌  മരത്തടികൾ   കൂട്ടിയിട്ടിരിക്കുന്നത്‌  അപകടമുണ്ടാക്കുന്നു. ഇവിടെ കഴിഞ്ഞ മാസം ടുവീലറും കാറും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചിരുന്നു. ഒരു വശത്ത് നിന്ന്  വലിയ വാഹനം  വന്നാൽ മറുവശത്ത് നിന്നുള്ള വാഹനത്തിന്‌ കടന്ന് പോകാൻ കഴിയില്ല. തടി  ടാറിങ്ങിന് മുകളിലേക്ക് കയറി നിൽക്കുകയാണ്.   
    കേരഫെഡ് ഫാക്ടറികൾ ഉൾപ്പെടെ  സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മന്ദങ്കാവ് പറമ്പിൽകാട് മലയിലേക്ക് ചരക്ക് ലോറികളും മറ്റു വാഹനങ്ങളും കടന്ന് പോകുന്ന വഴിയിലാണ് ഗതാഗത തടസ്സം സൃഷ്‌ടിക്കുന്ന രീതിയിൽ മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
നടുവണ്ണൂർ 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top