26 April Friday

മലയോരത്ത്‌ 
ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
നാദാപുരം  
കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ താലൂക്കിലെ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന നാല് വില്ലേജുകളിൽ റവന്യു വകുപ്പ് ജാഗ്രതാ നിർദേശം നൽകി. തിനൂർ, വിലങ്ങാട്, വളയം, വാണിമേൽ വില്ലേജുകളിലാണ് ജാഗ്രതാ നിർദേശം. കഴിഞ്ഞതവണ ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖലയിൽ തഹസിൽദാർ ആഷിഖ് തൊടാന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിൽ കൺട്രോൾ റൂം തുറന്നു. ഇതോടൊപ്പം മറ്റ് പഞ്ചായത്തുകൾക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം നൽകി.
താമരശേരി 
താമരശേരി, പുതുപ്പാടി പഞ്ചായത്ത്‌ , കോടഞ്ചേരി, തിരുവമ്പാടി പ്രദേശങ്ങളിലെ മലയോര പ്രദേശങ്ങളിലെ താമസിക്കുന്നവർക്കും ജാഗ്രതാനിർദേശം. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ  ബന്ധുമിത്രാധികളുടെ വീടുകളിലേക്കോ, മറ്റു സുരക്ഷിത ഇടങ്ങളിലേക്കോ മാറണം. പുതുപ്പാടി പഞ്ചായത്തിൽ കാക്കവയൽ, മണൽവയൽ  കണ്ണപ്പൻകുണ്ട്  പ്രദേശങ്ങളിലെ  പ്രദേശവാസികൾക്കായി അടിയന്തരഘട്ടങ്ങൾ നേരിടുന്നതിനായി ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും തഹസിൽദാർ സി സുബെർ പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top