26 April Friday

കുട്ടികൾക്കൊപ്പം കൂടാൻ അധ്യാപകർ വീടുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

കടലുണ്ടി വട്ടപ്പറമ്പ് ജിഎൽപി സ്‌കൂൾ ഒപ്പം പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ വി അനുഷ ഉദ്ഘാടനം ചെയ്യുന്നു

കടലുണ്ടി 
ഓൺലൈൻ ക്ലാസുകളിൽ തളച്ചിടപ്പെട്ട കുട്ടികളുടെ മാനസിക സംഘർഷങ്ങളകറ്റാൻ അധ്യാപകർ വീടുകളിലേക്ക്. കടലുണ്ടി വട്ടപ്പറമ്പ് ജിഎൽപി സ്‌കൂൾ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായാണ് അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ആരായുന്നത്. പരിപാടി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ്‌ വി  അനുഷ ഉദ്ഘാടനംചെയ്തു. ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി അജിത്ത്കുമാർ മുഖ്യാതിഥിയായി. ഹുസൈൻ കളത്തിൽ അധ്യക്ഷനായി. പ്രധാനാധ്യാപിക റജീന ഇസ്മയിൽ, എം എസ് റഹീമ, ശാന്തി, ലിഞ്ചു, പി റിന്റു, വി നിഷ  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top