26 April Friday

ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു) ഒഞ്ചിയം ഏരിയാ സമ്മേളനം
പി കെ പ്രേമനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ഒഞ്ചിയം 

ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും കുടുംബങ്ങളും അണിനിരക്കാൻ  ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു) ഒഞ്ചിയം ഏരിയാ സമ്മേളനം തീരുമാനിച്ചു. ഓർക്കാട്ടേരി പി ആർ സോമൻ നഗറിൽ  യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്തു.  ടി കെ സുരേഷ് പതാക ഉയർത്തി. നൈഷാജ് രക്തസാക്ഷി പ്രമേയവും വി പി സനിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി സജിത്ത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി വി രജീഷ്  അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി ശ്രീധരൻ , ഒഞ്ചിയം ഏരിയാ സെക്രട്ടറി സിപി സോമൻ,  അഡ്വ. ഇ കെ നാരായണൻ, എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇല്ലത്ത് ദാമോദരൻ  സ്വാഗതം പറഞ്ഞു. ടി എം രാജൻ (പ്രസിഡന്റ്‌), ഇ പി രാജേഷ്, ടി കെ സുരേഷ് (വൈസ് പ്രസിഡന്റുമാർ), കെ സജിത്ത്കുമാർ (സെക്രട്ടറി),  പി അരുൺ, പി വി രജീഷ് ( ജോ. സെക്രട്ടറിമാർ), സനിൽ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top