27 April Saturday

ഒളവണ്ണയിൽ
പ്രതിരോധം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
ഒളവണ്ണ  
കോവിഡ്- രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ  പഞ്ചായത്ത് ജാഗ്രതാ നടപടികൾ തുടങ്ങി. പഞ്ചായത്തിലെ അഞ്ചു വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കിയതിനെ തുടർന്ന്‌ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി–- യുവജന സംഘടനാ പ്രതിനിധികളുടെയും വ്യാപാരികളുടെയും സംയുക്ത യോഗം ചേർന്നു. 
  എല്ലാ ചടങ്ങുകളും മുൻകൂട്ടി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഓഡിറ്റോറിയങ്ങളിലെ ചടങ്ങുകളിൽ പരമാവധി 50 പേരും തുറന്ന സ്ഥലങ്ങളിൽ പരമാവധി 100 പേരും മാത്രമേ പാടുള്ളൂ. കണ്ടെയിൻമെന്റ് സോണിൽ  കൂടിച്ചേരലുകൾ അനുവദിക്കുന്നതല്ല. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന  നടപടി സ്വീകരിക്കും. 
 വാർഡുതല ആർആർടി, കുടുംബശ്രീ എന്നിവ മുഖേന സമ്പർക്ക പട്ടിക തയ്യാറാക്കുകയും രോഗ ലക്ഷണങ്ങളുള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്യും. വാർഡുതലത്തിൽ പരിശോധനാ‌ ക്യാമ്പുകൾ നടത്തും.  45 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടന്നുവരുന്നു.  
       പഞ്ചായത്തുതല യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത പൂക്കാടൻ ഉദ്‌ഘാടനം ചെയ്തു.  പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ എൻ ജയപ്രശാന്ത്, സ്ഥിരംസമിതി അംഗങ്ങളായ ബാബുരാജ്, സിന്ധു, മിനി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സൂരജ്, സെക്ടറൽ മജിസ്‌ട്രേട്ടുമാരായ അനിതു, ബിനീഷ് എന്നിവർ കോവിഡ് ജാഗ്രത വിശദീകരിച്ചു.
കുന്നമംഗലം
പെരുമണ്ണ പഞ്ചായത്തിൽ കോവിഡ് പ്രതിരോധം ശക്തമാക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക കർമപദ്ധതി തയ്യാറാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച അധ്യാപകർക്ക് വാർഡുകളുടെ ചുമതല നൽകി. വാർഡ് ആർആർടി ശക്തിപ്പെടുത്തും. വാക്സിനേഷനും കോവിഡ് ടെസ്റ്റും വർധിപ്പിക്കും. 
വിവാഹങ്ങൾ, ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ സംവിധാനമേർപ്പെടുത്തും. കച്ചവട സ്ഥാപനങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന ഇടങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. 
പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി പുത്തലത്ത് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് സംസാരിച്ചു. സെക്രട്ടറി എൻ ആർ രാധിക സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top