27 April Saturday
അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

ഗ്യാസ് ഔട്ട്ലെറ്റിലെ തൊഴിലാളികൾക്ക് മിനിമം വേതനമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കോഴിക്കോട്‌
സിവിൽ സപ്ലൈസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഗ്യാസ് ഔട്ട് ലെറ്റിൽ 35 വർഷമായി ഗ്യാസ് സിലിൻഡർ വിതരണം നടത്തുന്ന  തൊഴിലാളികൾക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ  സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ഭാരത് ഗ്യാസ് ഔട്ട് ലെറ്റ് മാനേജർ, സപ്ലൈകോ ഡിപ്പോ മാനേജർ, സപ്ലൈകോ റീജിയണൽ ഓഫീസർ എന്നിവർ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന്  കമീഷൻ   ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി എട്ടിന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. 
നിയമപ്രകാരം ലഭിക്കേണ്ട അവധികളും യൂണിഫോമും ലഭിക്കാറില്ല. തൊഴിലാളികൾക്ക് നിയമപരിരക്ഷയും സ്ഥിരം ജോലിയും ശമ്പള വ്യവസ്ഥയും അനുവദിക്കണമെന്ന് കോഴിക്കോട് ജില്ലാ കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി സുകുമാരൻ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top