26 April Friday

ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടപ്പോൾ

താമരശേരി 
താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. ബുധൻ വൈകിട്ട്‌ അഞ്ചോടെയാണ്‌ അപകടം. വയനാട്ടിൽനിന്നും കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ താമരശേരി പൊലീസും ചുരം സംരക്ഷണസമിതിപ്രവർത്തകരും കയർ ഉപയോഗിച്ച്‌ വാഹനം വശങ്ങളിലേക്ക്‌ വലിച്ചുമാറ്റി.  വാഹനങ്ങൾ ഒരുവശത്തുകൂടി കടത്തിവിട്ടാണ്‌ ഗതാഗതം നിയന്ത്രിച്ചത്‌. അടിവാരത്തുനിന്ന്‌ ക്രെയിൻ എത്തിച്ച്‌ ഏഴോടെ വാഹനം പൂർണമായി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top