26 April Friday

വർഗീയ ശക്തികളുടെ അജൻഡ മതമല്ല, 
രാഷ്‌ട്രീയാധികാരം–എളമരം കരീം എംപി

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
കോഴിക്കോട്‌
ആർഎസ്‌എസ്‌, ജമാഅത്തെ ഇസ്ലാമി  എന്നീ  വർഗീയ ശക്തികളുടെ അജൻഡ രാഷ്‌ട്രീയാധികാരവും കോർപറേറ്റ്‌ താൽപ്പര്യങ്ങളുമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു.  ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ‘മനുഷ്യരെ വിഭജിക്കുന്ന നുണകൾ’  സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം.  
     ഹിന്ദു–--മുസ്ലിം മതമൗലിക വാദങ്ങൾ പരസ്പരം പാലൂട്ടി വളരുകയാണ്‌.  ഇവയുടെ ലക്ഷ്യം മതമല്ല, സമ്പത്തും അധികാരവും പിടിച്ചടക്കലാണ്‌. ചരിത്രത്തെ വളച്ചൊടിച്ചും നുണക്കഥകൾ പ്രചരിപ്പിച്ചും മനുഷ്യരെ വിഭജിക്കാനാണ് സംഘ പരിവാർ ശ്രമിക്കുന്നത്. ആർഎസ്‌എസ്‌ ലക്ഷ്യമിടുന്ന രീതിയിൽ ഏകാത്മക സംസ്‌കാരത്തെ വാർത്തെടുക്കുന്നതിനുള്ള ഉപകരണമായി ബിജെപി നേതൃത്വത്തിലുള്ള ഭരണത്തെ മാറ്റുകയാണ്‌. ഒരു ജനതയുടെ സാംസ്‌കാരിക ബോധത്തെ  സ്വാധീനിക്കുമെന്നതിനാലാണ്‌  ഇവർ ചരിത്രത്തെ ഭയക്കുന്നത്‌. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും രാഷ്ട്ര പിതാവിനെ വധിക്കുകയും ചെയ്ത ഹിന്ദു മഹാസഭയുടെ തുടർച്ചക്കാരിപ്പോൾ ബോധപൂർവമായി സത്യവുമായി ബന്ധമില്ലാത്ത ചരിത്ര രചന നടത്തുകയാണ്‌.  ഇതിനെയെല്ലാം അവസരവാദപരമായി ഉപയോഗിക്കുന്ന കോൺഗ്രസ്‌  സമീപനമാണ്‌ ഇന്നത്തെ രീതിയിലേക്ക്‌ വളരാൻ ഇടയാക്കിയത്‌.      സംഘ പരിവാറിനെപ്പോലെ തന്നെ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മുസ്ലിം വർഗീയ സംഘടനകളും ഇന്ത്യൻ മതേതരത്വത്തിന് ഭീഷണിയാണ്.  സവർക്കറിന്റെ മുസ്ലിം പതിപ്പായി മാത്രമേ മൗദൂദിയെ കാണാനാവൂ. മോദി ഭരണവും സംഘപരിവാറും പാദസേവ ചെയ്യുന്നതും കോർപറേറ്റുകളെയാണെന്ന്‌ എളമരം പറഞ്ഞു.
       ജില്ലാ സെക്രട്ടറി വി വസീഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്‌ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി ഷൈജു, ടി കെ സുമേഷ്, പി ഷിജിത്ത്, പിങ്കി പ്രമോദ്, കെ  സിനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top