26 April Friday

അഞ്ഞൂറും‌ കടന്നു പേടിക്കണം

സ്വന്തം ലേഖകന്‍Updated: Friday Sep 18, 2020

 കോഴിക്കോട്‌

ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം ഇതാദ്യമായി അഞ്ഞൂറ്‌ കടന്നു. സമ്പർക്ക വ്യാപനത്തിലൂടെ പോസിറ്റീവായ 490 പേരുൾപ്പെടെ 545 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ആശുപത്രികളിലും എഫ്‌എൽടിസികളിലും ചികിത്സയിലായിരുന്ന 275 പേർ വ്യാഴാഴ്‌ച രോഗമുക്തരായി.
വിദേശത്ത് നിന്നെത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ ഒമ്പതുപേർക്കും പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. കോർപറേഷൻ പരിധിയിൽ 167 പേരാണ്‌ രോഗികൾ. ഇതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. എടച്ചേരിയിൽ 94 പേരും പോസിറ്റീവായി. രോഗബാധിതരിൽ 15 പേർ ആരോഗ്യ പ്രവർത്തകരാണ്‌. പുതിയ കണക്കുകൾ പ്രകാരം ജില്ലയിൽ ചികിത്സയിലുള്ള കോവിഡ്‌ ബാധിതരുടെ എണ്ണം 3421 ആയി. 
578 പേർകൂടി നിരീക്ഷണത്തിൽ
ജില്ലയിൽ പുതുതായി 578 പേർ നിരീക്ഷണത്തിലെത്തി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20,032  ആയി. ഇതിനകം 96,788 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായെത്തിയ 441 പേരുൾപ്പെടെ 2,854 പേർ  ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്‌. 295 പേർ ഇന്ന് നിരീക്ഷണം പൂർത്തിയാക്കി.
വ്യാഴാഴ്‌ച 200 പ്രവാസികൾ നിരീക്ഷണത്തിലെത്തി. 3,544 പ്രവാസികളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 36,455 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.വ്യാഴാഴ്‌ച 6494 സ്രവസാമ്പിൾ പരിശോധനയ്‌ക്കയച്ചു. ആകെ 2,76,858 സാമ്പിളിൽ 2,74,714 ഫലം ലഭിച്ചു. ഇതിൽ 2,64,973 എണ്ണം നെഗറ്റീവാണ്‌.  2,144 പേരുടെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top