26 April Friday

ജോലിയാവശ്യത്തിന് സ്വന്തം ഫോൺ: ഉത്തരവ്‌ പിൻവലിക്കണം

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021

ജിഡിഎസ്‌ യൂണിയൻ പ്രതിനിധിസമ്മേളനം എൻഎഫ്‌പിഇ അഖിലേന്ത്യാ പ്രസിഡന്റ് 
പി വി രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌ 
ജോലിയാവശ്യത്തിന് സ്വന്തം ഫോൺ ഉപയോഗിക്കണമെന്ന ഉത്തരവ് പിൻവലിച്ച്‌ മുഴുവൻ ജീവനക്കാർക്കും തപാൽ വകുപ്പ്‌  ഫോൺ നൽകണമെന്ന്‌  നാഷണൽ  ഫെഡറേഷൻ ഓഫ്‌ പോസ്‌റ്റൽ എംപ്ലോയീസ്‌ (എൻഎഫ്‌പിഇ)  സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.    
     ഗ്രാമീൺ ഡാക് സേവക് യൂണിയന്റെ പ്രതിനിധി സമ്മേളനം എൻഎഫ്‌പിഇ അഖിലേന്ത്യാ പ്രസിഡന്റ്‌ പി വി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ജിഡിഎസ്‌  യൂണിയൻ പ്രസിഡന്റ്‌ കെ  ഗോപാലകൃഷണൻ നായർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജപ്പൻ പിള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.    എൻഎഫ്‌പിഇ  സംസ്ഥാന കൺവീനർ പി കെ മുരളീധരൻ, കെ കെ സുരേന്ദ്രൻ, മുഹമ്മദ് മഹീൻ, പി ശിവദാസൻ, കുമാരൻ നമ്പ്യാർ, ആർ  ജൈനേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. പി  രാധാകൃഷ്ണൻ സ്വാഗതവും കെ  ഭവിത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top