27 April Saturday

ബേപ്പൂർ വാട്ടർ ഫെസ്റ്റിന് കൊഴുപ്പേകാൻ 
വിവിധ മേളകളും

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റിന്റെ മുഖ്യ വേദിയായ മറീന ജെട്ടി മന്ത്രി പി എ മുഹമ്മദ് റിയാസ് 
സന്ദർശിക്കുന്നു

ഫറോക്ക്
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് നിരവധി പരിപാടികൾ. പ്രധാന വിനോദ കേന്ദ്രമായ ബേപ്പൂർ മറീന ജെട്ടി കേന്ദ്രീകരിച്ച് നടത്തുന്ന ജലമേളയോടൊപ്പം എല്ലാ ദിവസങ്ങളിലും കലാപരിപാടികളും ഗസൽ ഉൾപ്പെടെ സംഗീത നിശയും അരങ്ങേറും.
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകളുണർത്തുന്ന പ്രത്യേക കലാവിരുന്നുമൊരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഡിസംബർ അവസാന വാരത്തിൽ നടക്കുന്ന ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ഹാർബർ എൻജിനിയറിങ് വിഭാഗം കേന്ദ്രത്തിൽ പ്രവർത്തനമാരംഭിക്കും. നവംബർ ഒന്നിന് ലോഗോ പ്രകാശനം നടക്കും.  
വെള്ളത്തിലൊഴുകുന്ന ദീപാലംകൃത വേദിയി(ഫ്ലോട്ടിങ് സ്റ്റേജ്)ലാകും ഉദ്ഘാടന ചടങ്ങുകളും കലാപരിപാടികളും അരങ്ങേറുക. ഇതിനുപുറമെ ഫുഡ് ഫെസ്റ്റ്, കരകൗശല സ്റ്റാളുകൾ ഉൾപ്പെടുന്ന ആർട്ട് ആൻഡ്‌ ക്രാഫ്റ്റ് മേള, ഉരുവിന്റെ പ്രത്യേക എക്സിബിഷൻ തുടങ്ങിയവയുമുണ്ടാകും.  
ബേപ്പൂർ മറീനയിൽ നിന്നുതുടങ്ങി ഫറോക്ക് പാലം വരെയാകും ജലമത്സരങ്ങൾ. മത്സരങ്ങളുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടും. സുരക്ഷാ ക്രമീകരണങ്ങൾക്കായി ഫറോക്ക് അസി.കമീഷണറെ ചുമതലപ്പെടുത്തി. പരിപാടികൾ വിലയിരുത്തിയശേഷം മന്ത്രി റിയാസ് മുഖ്യവേദിയൊരുങ്ങുന്ന ബേപ്പൂർ മറീന ജെട്ടിയും പുലിമുട്ട് തീരവും സന്ദർശിച്ചു. 
സബ് കലക്ടർ ചെൽസ സിനി, ടൂറിസം ജോയിന്റ്‌ ഡയറക്ടർ സി എൻ അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, അസി.കമീഷണർ എ എം സിദ്ദീഖ്, സി കെ പ്രമോദ്, എം ഗിരീഷ്, ടി രജനി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top