26 April Friday

പെണ്‍കുട്ടികൾക്ക്‌ വിലക്ക്‌ സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
കോഴിക്കോട്
പൊതുവേദികളിൽ പെൺകുട്ടികളെ പങ്കെടുപ്പിക്കരുതെന്ന സമസ്ത നിലപാടിനോട് യോജിക്കുന്നുണ്ടോയെന്ന്‌ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കണമെന്ന് ഐഎൻഎൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ലീഗ് വിശദീകരണം നൽകണം. പെൺകുട്ടികളുടെ പൊതുവേദി പ്രവേശനം സമസ്തയുടെ കീഴ്‌വഴക്കമല്ല എന്ന്  വ്യക്തമാക്കിയ കഴിഞ്ഞ ദിവസത്തെ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ സാദിഖലിയും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം സമസ്ത വൈസ്‌ പ്രസിഡന്റ്‌ കൂടിയാണ്.  ഈ വിഷയത്തിൽ നിലപാട്‌ വിശദീകരിക്കാൻ സാദിഖലിയും ലീഗും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top