27 April Saturday

ചെയർപേഴ്സണും വൈസ് ചെയർമാനും ‘ഹരിയാലി'യുടെ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
വടകര
 ഹരിയാലി ഹരിത കർമസേനയുടെ നേതൃത്വത്തിൽ ചെയർപേഴ്സൺ കെ പി ബിന്ദുവിനും വൈസ് ചെയർമാൻ പി കെ സതീശനും സ്വീകരണം നൽകി. ഹരിയാലി ഹരിത കർമസേന അംഗങ്ങളായ 64 പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സംവിധാനം ഒരുക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. പ്രായാധിക്യമുള്ള മൂന്നു വർഷത്തിൽ കൂടുതൽ  ജോലി ചെയ്തവരിൽ നിന്ന്‌ 20 പേരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. ഇതിന് പ്രതിമാസം ഓരോ അംഗവും 75 രൂപയും ഹരിയാലി 325 രൂപയും അടയ്ക്കും. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സക്ക്‌ സഹായം ലഭിക്കും. ഹരിയാലിയിൽ നിന്ന് 60 വയസ്സ് കഴിഞ്ഞ് പിരിയുന്നവർക്ക് എൽഐസിയുമായി സഹകരിച്ച് പെൻഷൻ സംവിധാനവും വിശേഷ ഉത്സവകാലങ്ങളിൽ ആയിരം രൂപ വീതം ബോണസും ഹരിത സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നവർക്ക് 10 ശതമാനം ബോണസും നൽകുന്നുണ്ട്.  
ഹരിയാലി പ്രസിഡന്റ്‌  പി കെ  അനില അധ്യക്ഷയായി. വൈസ് ചെയർമാൻ പി കെ സതീശൻ, കൗൺസിലർ എ പി  പ്രജിത, കോ-ർഡിനേറ്റർ മണലിൽ മോഹനൻ, എച്ച് എസ് മുഹമ്മലി അഷറഫ്, ഷൈനി മനോജ്, എച്ച്‌ ഐ മാരായ അജിത്ത്, കെ ബാബു, രാജേഷ് കുമാർ, ടി പി ബിജു എന്നിവർ സംസാരിച്ചു. രഷിതാ പവിത്രൻ സ്വാഗതവും വി പി അനിത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top