26 April Friday

ഓർമദിനത്തിൽ വീട്‌ 
വൈദ്യുതീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

പെരുമുഖം കാരറ്റിപ്പാടത്തെ വീട്‌ വൈദ്യുതീകരണം എം ഗിരീഷ് 
സ്വിച്ച്‌ഓൺ ചെയ്യുന്നു

 ഫറോക്ക്

സിപിഐ എം നേതാവും ആഭരണ നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എൻ ആർ വേണുവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഫറോക്ക് പെരുമുഖം കാരാളിപറമ്പ് ബ്രാഞ്ചിനായി പെരുമുഖം കാരറ്റിപ്പാടത്തെ നിർധന വിദ്യാർഥിയുടെ വീട്‌ വൈദ്യുതീകരിച്ചു. പെരുമുഖം നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്‌  മരണാനന്തര ചടങ്ങിനുള്ള കട്ടിലും സംഭാവനയായി നൽകി. സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറി എം ഗിരീഷ് വീട്‌ വൈദ്യുതീകരണം സ്വിച്ച്‌ഓൺ ചെയ്‌തു. 
നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം സമീഷ് അധ്യക്ഷനായി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ -സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി വി ഉണ്ണികൃഷ്ണൻ, വയർമെൻ അസോസിയേഷൻ - സിഐടിയു സെക്രട്ടറി റിയാസ്, എ സോമൻ എന്നിവർ സംസാരിച്ചു. എൻ പി ഉണ്ണികൃഷ്ണൻ സ്വാഗതവും പി ഇ ഷംസുദീൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top