26 April Friday

കടയിൽ കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

ഓമശേരിയിൽ കടക്കുള്ളിൽ കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോൾ

ഓമശേരി
ഓമശേരി ടൗണിലെ കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ശനി വൈകിട്ട് 5.15ന്‌ ഓമശേരി മുയല്‍വീട്ടില്‍ അജീഷ് ഖാന്റെ താഴെ ഓമശേരിയിലെ ടൂള്‍ മാര്‍ട്ടിലേക്കാണ്‌ പന്നി പാഞ്ഞുകയറിയത്‌. 
പണി ആയുധങ്ങൾ വിൽക്കുന്ന കടയിൽ അജീഷ് ഖാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പന്നിയെ കണ്ടയുടൻ അജീഷ്‌ ക്യാഷ് കൗണ്ടറിനുമുകളിലൂടെ ചാടി രക്ഷപ്പെട്ടു. ഉടൻ പുറത്തുനിന്ന്‌ കടയുടെ ഷട്ടര്‍ താഴ്‌ത്തി പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഇവർ വനംവകുപ്പിനെ വിളിച്ചതനുസരിച്ച്‌ എംപാനല്‍ ഷൂട്ടര്‍ തങ്കച്ചന്‍ കുന്നുംപുറത്തെത്തിയാണ്‌ പന്നിയെ വെടിവച്ചുകൊന്നത്‌.  മുമ്പും അങ്ങാടിയില്‍ പകല്‍ കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു. അന്ന്‌ വഴിയാത്രക്കാരന് പരി ക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top