04 May Saturday

പ്രദീപ്‌കുമാറിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കക്കോടി
യാത്രാവകാശ സംരക്ഷണത്തിനായി പോരാടി ധീര രക്തസാക്ഷിത്വം വരിച്ച എസ്എഫ്ഐ നേതാവ് പ്രദീപ് കുമാറിന്റെ 39-ാം രക്തസാക്ഷിദിനം ആചരിച്ചു.
കക്കോടിയിൽ  പ്രഭാതഭേരി, പുഷ്പാർച്ചന എന്നിവ നടന്നു. ജില്ലാ പ്രസിഡന്റ് ആർ സിദ്ധാർത്ഥ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി അതുൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സിനാൻ ഉമ്മർ, ബിബിൻ രാജ്, അലൈഡ ഗിരീഷ്, ഏരിയാ പ്രസിഡന്റ്‌ എം ടി അശ്വിൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബി സി അനുജിത്ത് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. ഏരിയാ സെക്രട്ടറി എം ഉണ്ണികൃഷ്ണൻ നന്ദിപറഞ്ഞു. തുടർന്ന് പ്രദീപ് കുമാർ പഠിച്ച ചേളന്നൂർ എകെകെആർ ഹൈസ്കൂളിൽ 39 ഔഷധസസ്യ തൈകൾ സച്ചിൻ ദേവ് നട്ടു.  കക്കോടി ഏരിയാ കമ്മിറ്റി  തയ്യാറാക്കിയ ബ്ലഡ് ഡയറക്ടറി പ്രദീപ് കുമാറിന്റെ വീട്ടിൽ അമ്മ സരസ്വതിക്ക് നൽകി പ്രകാശനംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top