27 April Saturday

ഖാദി ഗ്രാമോദ്യോഗ്‌: ആദ്യഘട്ട 
നറുക്കെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
കോഴിക്കോട്‌
ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള ഖാദി വിൽപ്പന കേന്ദ്രങ്ങളിൽ  ഖാദി ഗ്രാമോദ്യോഗ്‌ ഭവനിലൂടെ ഓണം വിൽപ്പനയുടെ ഭാഗമായി നൽകിയ കൂപ്പണിന്റെ ആദ്യആഴ്‌ചയിലെ നറുക്കെടുപ്പ്‌ നടന്നു. 037552 എന്ന നമ്പറിനാണ്‌ 5000 രൂപയുടെ  ഗിഫ്‌റ്റ്‌ വൗച്ചർ ലഭിച്ചത്‌. 5000 രൂപയുടെ ഖാദി തുണിത്തരങ്ങൾ ഗിഫ്‌റ്റ്‌ വൗച്ചറിലൂടെ വാങ്ങാം. ഗ്രാമോദ്യോഗ്‌ ഭവനിൽനിന്ന്‌ ആയിരം രൂപയുടെ തുണിത്തരങ്ങൾ വാങ്ങുന്നവർക്ക്‌ കൂപ്പൺ ലഭിക്കും. ബമ്പർ നറുക്കെടുപ്പ്‌ ഒക്ടോബർ 15ന്‌ നടക്കും. ഒന്നാം സമ്മാനം 10 പവൻ, രണ്ടാം സമ്മാനം അഞ്ച്‌ പവൻ, മൂന്നാം സമ്മാനം ജില്ലകൾ തോറും  ഒരുപവനും  നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top