27 April Saturday

സഹായ കിറ്റ്‌ വിതരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

സിനിമാ തിയേറ്റര്‍ തൊഴിലാളികള്‍ക്കുള്ള സഹായ കിറ്റ് വിതരണം 
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌

സിനിമാ തിയേറ്റർ തൊഴിലാളികളുടെ കൂട്ടായ്മയായ തിരശീലയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക്‌ സഹായ കിറ്റ്‌ വിതരണം ചെയ്തു.  20 മാസത്തോളം തിയേറ്റർ അടച്ചിട്ടതോടെ പ്രതിസന്ധിയിലായ അംഗങ്ങൾക്കാണ്‌ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ്‌ നൽകിയത്‌. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനംചെയ്തു.   പ്രസിഡന്റ്‌  പി എം മോഹൻദാസ്‌ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി റീജണൽ കോ ഓർഡിനേറ്റർ നവീന ഉണ്ണിലക്ഷ്‌മി, മുഹമ്മദ്‌ മുസ്തഫ, പി അനിൽ, സി സുരേന്ദ്രൻ, രാജേഷ്‌ ഡി നായർ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top