26 April Friday

എം കെ പണിക്കോട്ടി സ്മാരക പുരസ്കാരം പപ്പൻ കാവിലിന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

പപ്പൻ കാവിൽ

വടകര
രാഷ്ട്രീയ–-സംസ്കാരികരംഗത്തെ പ്രമുഖനും വടക്കൻ പാട്ടിന്റെ പ്രചാരകനുമായ എം കെ പണിക്കോട്ടിയുടെ സ്മരണാർഥം ‘തുടി കടത്തനാട് ' ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് പപ്പൻ കാവിൽ അർഹനായി. വടക്കൻപാട്ട് രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ്‌  10,001 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങിയ പുരസ്കാരം. ടി രാജൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. എം കെ പണിക്കോട്ടിയുടെ "ശിവപുരം കോട്ട' നാടകം അരങ്ങേറുന്ന വേദിയിൽ പുരസ്കാരം സമ്മാനിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top