26 April Friday

അജയൻ കാരാടിക്ക്‌ 
സിപിഐ എം വീടൊരുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

അജയൻ കാരാടിയുടെ വീട്‌ സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു

താമരശേരി 
മഴ തകർത്ത  ചിത്രകാരൻ അജയൻ കാരാടിയുടെ സ്വപ്‌നങ്ങൾക്ക്‌ ജീവൻ നൽകാൻ സിപിഐ എം.    കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും തെങ്ങ്‌ വീണ്‌ അജയന്റെ വീട്‌ തകർന്നിരുന്നു. മൺകട്ടകൊണ്ട്‌ നിർമിച്ച ചെറിയ വീട്‌ നിലംപൊത്തിയത്തോടെ താമസിക്കാൻ ഇടമില്ലാതായി.   തിങ്കളാഴ്‌ച വീട്‌ സന്ദർശിച്ച സിപിഐ എം നേതാക്കൾ അജയൻ കാരാടിയുടെ ഭാര്യ ഷിജിയുമായി സംസാരിച്ചു. വീട്‌ നിർമിച്ചുനൽകുമെന്ന്‌ വാക്കും കൊടുത്തു. താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു, ജില്ലാകമ്മിറ്റിയംഗം ആർ പി ഭാസ്‌കരൻ, ടി സി വാസു, സി കെ വേണുഗോപാലൻ, എ പി സജിത്ത്‌, ടി കെ അരവിന്ദാക്ഷൻ, ഇ ശിവരാമൻ, പി സുധാകരൻ, വി കുഞ്ഞിരാമൻ, പി വിനയൻ, പി സി അബ്ദുൾ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ്‌ അജയന്റെ കുടുംബത്തെ സന്ദർശിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top