26 April Friday

തപാൽ പണിമുടക്കിന് ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

പോസ്റ്റൽ പണിമുടക്കിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് 
നടന്ന പ്രകടനം

കോഴിക്കോട്‌
തപാൽ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ തപാൽ മേഖലയിലെ ജീവനക്കാർ 10ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപകരും ജീവനക്കാരും എഫ്‌എസിഇടിഒ നേതൃത്വത്തിൽ ജില്ല–-- താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി സി ഷജീഷ് കുമാർ, ജില്ലാ പ്രസിഡന്റ് സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top