26 April Friday

പൊരുതുന്ന ത്രിപുരയ്‌ക്ക്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

സിപിഐ എം നേതൃത്വത്തിൽ മൊഫ്യൂസിൽ സ്റ്റാൻഡിന്‌ സമീപം നടന്ന ത്രിപുര ഐക്യദാർഢ്യ സദസ്സ് ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കേരളം. ബുധനാഴ്ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരങ്ങൾ പങ്കെടുത്തു. 
തിരുവനന്തപുരം നായനാർ പാർക്കിൽ  സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്‌ മൊഫ്യൂസൽ സ്‌റ്റാൻഡിൽ ചേർന്ന  ഐക്യദാർഢ്യസദസ്സ്‌  ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ടി പി ദാസൻ അധ്യക്ഷനായി. ടി വി നിർമലൻ, എൽ രമേശൻ, ഇ പ്രേംകുമാർ, കെ എം രാധാകൃഷ്‌ണൻ, ടി രാധാഗോപി, കെ രതീഷ്‌ എന്നിവർ സംസാരിച്ചു. പി നിഖിൽ സ്വാഗതം പറഞ്ഞു. ടൗൺ, സൗത്ത്‌, നോർത്ത്‌, കക്കോടി, കുന്നമംഗലം, ഫറോക്ക്‌ ഏരിയകളിലെ പ്രവർത്തകർ മൊഫ്യൂസൽ സ്‌റ്റാൻഡിലെ പരിപാടിയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top