26 April Friday

രാമനാട്ടുകരയിൽ സമാന്തര മേൽപ്പാലത്തിന് പൈലിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

രാമനാട്ടുകരയിൽ നിർമിക്കുന്ന പുതിയ മേൽപ്പാലത്തിനായി പൈലിങ് 
ആരംഭിച്ചപ്പോൾ

 രാമനാട്ടുകരയിൽ സമാന്തര മേൽപ്പാലത്തിന്  പൈലിങ് തുടങ്ങി

ഫറോക്ക്  
രാമനാട്ടുകരയിൽ പുതുതായി നിർമിക്കുന്ന മേൽപ്പാലത്തിന്റെ  നിർമാണ പ്രവൃത്തിക്കായി പൈലിങ് തുടങ്ങി.  നിലവിലുള്ള മേൽപ്പാലത്തിന് സമാന്തരമായി  440 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലുമാണ്‌ പുതിയ  മേൽപ്പാലം  വരുന്നത്.  നിലവിൽ 12 മീറ്റർ വീതിയിൽ  രണ്ടുവരി മേൽപ്പാലമാണുള്ളത്.  സമാന്തരമായി ഇരുവശത്തും സർവീസ് റോഡുകളും പാലത്തിനടിയിൽ പാർക്കിങ് സൗകര്യവുമുണ്ട്.  രണ്ടു വർഷമാണ് നിർമാണ കാലാവധി. 1,853 കോടി രൂപ ചെലവിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെ  28.4 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത ആറുവരിയാക്കുന്നത്.
      യന്ത്രങ്ങൾ നേരത്തെ എത്തിച്ചിരുന്നുവെങ്കിലും  പരീക്ഷണാടിസ്ഥാനത്തിൽ തിങ്കളാഴ്‌ചയാണ്‌  പ്രവൃത്തി തുടങ്ങിയത്‌.   രാമനാട്ടുകര ബൈപാസ് ജങ്ഷനിൽ കിഴക്കു ഭാഗത്തായാണ് പൈലിങ്. 
ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിച്ച്‌,  പാർശ്വഭാഗങ്ങൾ നിരപ്പാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. അഴിഞ്ഞിലം തളിക്ഷേത്രത്തിനു സമീപം ഉയർന്ന  ഭാഗങ്ങൾ ഇടിച്ചു നിരത്തുന്നുണ്ട്‌. പന്തീരാങ്കാവ് ഭാഗത്ത് സെൻട്രൽ ഹോട്ടലിനടുത്തു നിന്ന്‌  തുടങ്ങി നീലിത്തോട് പാലത്തിനു സമീപം അവസാനിക്കുന്നതാണ് പുതിയ മേൽപ്പാലം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top